Breaking News

റാമ്പ് തകര്‍ത്തു, കൃഷിയന്ത്രങ്ങള്‍ ഇറക്കാനാവുന്നില്ലെന്ന് പരാതി.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ പാടശേഖരത്തില്‍ റോഡിനോട് ചേര്‍ന്നുള്ള വയലില്‍ കപ്പകൃഷി ചെയ്യുകയും വയലിലേക്ക് യന്ത്രങ്ങള്‍ ഇറക്കുന്നതിനായി പഞ്ചായത്ത് നിര്‍മ്മിച്ചിരുന്ന റാമ്പ് ജെ.സി.ബി.ഉപയോഗിച്ച്
പൊളിച്ചു കളഞ്ഞതായും കര്‍ഷകരുടെ പരാതി.ഇത് മൂലം ഈ വയലിന് പിന്നിലുള്ള 10 പറനിലം കൃഷി ചെയ്യാനാവാതെ വന്നിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

വെള്ളത്തിന്റെ അപര്യാപ്തത മൂലം വര്‍ഷക്കാലത്ത് ഒരുപ്പൂ കൃഷി മാത്രമാണ് ഇവിടെ നടത്തുന്നത്.കൃഷി ഇറക്കുന്ന്‌നതിനു മുന്‍പ് പറിച്ചെടുക്കാമെന്നും യന്ത്രങ്ങള്‍ ഇറക്കാന്‍ തടസ്സമുണ്ടാക്കില്ലെന്നും വിശ്വസിപ്പിച്ച് സ്വകാര്യ വ്യക്തി റോഡിനോട് ചേര്‍ന്നുള്ള വയലില്‍ കപ്പ കൃഷി ചെയ്യുകയായിരുന്നു. ഇയാളുടെ വാക്ക് വിശ്വസിച്ച കര്‍ഷകര്‍ അന്ന് പരാതി കൊടുക്കാന്‍ തുനിഞ്ഞില്ല. ഇപ്പോള്‍ നെല്‍കൃഷി ചെയ്യേണ്ട കാലമായപ്പോള്‍ കപ്പ പറിച്ചില്ലെന്നു മാത്രമല്ല അനധികൃതമായി റാമ്പ് പൊളിച്ചു നീക്കുകയാണ് ചെയ്തത്.

കാലങ്ങളായി നിലനിന്നിരുന്ന റാമ്പ് പുനഃസ്ഥാപിക്കണമെന്നും കൊള്ളി പറിച്ചു നീക്കി കാര്‍ഷിക യന്ത്രങ്ങള്‍ ഇറക്കാന്‍ സൗകര്യം ചെയ്യണമെന്നുമാവശ്യപ്പെട്ട് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ കൃഷി ഭവനിലും വെള്ളിക്കുളങ്ങര പോലീസിലും പരാതിപ്പെട്ടിരുന്നു.

റാമ്പ് പുനഃസ്ഥാപിക്കണമെന്നും യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യം ചെയ്യണമെന്നും പോലീസും കൃഷി ഓഫീസറും ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയിട്ടില്ല.വയല്‍ കരഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.ഇത് തടഞ്ഞില്ലെങ്കില്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്ന നാമ മാത്രമായ നെല്‍കൃഷിയും എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടായില്ലെങ്കില്‍ ഈ വര്‍ഷം കൃഷിയിറക്കാനാവില്ലെന്നും കര്‍ഷകസമിതി ഭാരവാഹികള്‍ പറഞ്ഞു. [sg_popup id=”1″ event=”onload”][/sg_popup]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!