Breaking News

പൂനിലാര്‍ക്കാവില്‍ ദേവീഭാഗവതനവാഹയജ്ഞം തുടങ്ങി

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവതനവാഹയജ്ഞത്തിന് തുടക്കമായി. ഇന്നലെ ആചാര്യവരണം,ദേവീഭാഗവതമാഹാത്മ്യം പാരായണവും പ്രഭാഷണവും എന്നിവയുണ്ടായി. ദിവസവും രാവിലെ 6.30 ന് ലളിതസഹസ്രനാമാര്‍ച്ചനയും വൈകീട്ട് 6 ന് വിഷ്ണുസഹസ്രനാമാര്‍ച്ചനയും ഉണ്ടാകും. 23 ന് യജ്ഞം സമാപിക്കും.

കൊളത്തൂര്‍പുരുഷോത്തമനാണ് യജ്ഞാചാര്യന്‍. കര്‍ക്കിടകം ഒന്നിന് ക്ഷേത്രത്തില്‍ മഹാഗണപതിഹോമവും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!