Breaking News

വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധം.

Apple

Hits: 98

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ 2016/ 17 ബജറ്റില്‍ വയോജനങ്ങള്‍ക്കായിഅനുവദിക്കപ്പെട്ട ഉപകരണങ്ങള്‍ നാളിതുവരെവിതരണംചെയ്യാത്തതില്‍പഞ്ചായത്തിലെബി.ജെ.പി.അംഗങ്ങള്‍പ്രതിക്ഷേധിച്ചു..നീക്യാപ്,ഊന്നുവടി,ഹോട്ട് വാട്ടര്‍ ബാഗ് തുടങ്ങിയഉപകരണങ്ങളാണ് വയോജനങ്ങള്‍ക്കായിഅനുവദിച്ചിരുന്നത്പഞ്ചായത്തിലെ 23  വാര്‍ഡുകളിലെയും വയോജനക്ലബ്ബുകളില്‍ നിന്നും അര്‍ഹരായവരുടെലിസ്റ്റ് നല്‍കുകയും ചെയ്തിരുന്നു.

ആവശ്യമുള്ളതില്‍ പകുതിയിലധികം ഉപകരണങ്ങള്‍വാങ്ങി കോടാലി അന്നാംപാടത്തുള്ള പകല്‍ വീട്ടില്‍ സ്റ്റോക്ക് ചെയ്യുകയുംചെയ്തിട്ടുണ്ട്. മൂന്നു മാസത്തിലധികമായി ഈ ഉപകരണങ്ങള്‍ ആര്‍ക്കുംപ്രയോജനമില്ലാത്ത ഇവിടെ ഇരിക്കുകയാണ്.ആവശ്യമുള്ളത്ര എണ്ണം എത്താത്തത്കൊണ്ടാണ് വിതരണം വൈകുന്നതെന്നാണ് പഞ്ചായത്തിന്റെ ഭാഷ്യം.

നിര്‍വ്വഹണഉദ്യോഗസ്ഥയായിരുന്ന ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് ഇതിനുകാരണമെന്നും ഇവര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥ ഇപ്പോള്‍ സ്ഥലം മാറി പോകുകയുംചെയ്തു.കഴിഞ്ഞ  വര്‍ഷം പഞ്ചായത്തിലെ 23 വാര്‍ഡുകളിലേയും വയോജന ക്‌ളബ്ബുകള്‍ക്ക്വാര്‍ഷികം നടത്തിയ വകയില്‍ 9000 രൂപ വീതം നല്‍കാമെന്ന് വാഗ്ദാനംനല്‍കിയിരുന്നെങ്കിലും നാളിതുവരെ ഈ തുകയും ലഭിച്ചിട്ടില്ല.

കടം വാങ്ങിയുംസ്വന്തം കീശയില്‍ നിന്ന് പണം മുടക്കിയും വാര്‍ഷികം കെങ്കേമമാക്കിയവയോജനക്ലബ്ബ് ഭാരവാഹികളായ വയോധികര്‍  വെട്ടിലായിരിക്കുകയാണ്. വൃദ്ധജനങ്ങളുടെ കാര്യത്തില്‍ അക്ഷന്തവ്യമായ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുവദിച്ച ആനുകൂല്യങ്ങള്‍എത്രയും വേഗം വിതരണം ചെയ്യണമെന്നും പഞ്ചായത്തിലെ ബി.ജെ.പി.അംഗങ്ങളായശ്രീധരന്‍ കളരിക്കല്‍,സി.വി.ഗിനീഷ്,സന്ധ്യാ സജീവന്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.