വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്കുരു മോഷ്ടിച്ചു

കൊടകര : വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്കുരു മോഷണംപോയി. നെല്ലായി ആലത്തൂര്‍ മുണ്ടക്കല്‍വീട്ടില്‍ വേണുഗോപാലിന്റെ വീട്ടുമുറ്റത്ത് ചാക്ക് വിരിച്ച് അതില്‍ ഉണക്കാനിട്ടിരുന്ന 10 കിലോയോളംവരുന്ന ജാതിക്കുരുവാണ് ഇന്നലെ രാവിലെ 11 മണിയോടെ മോഷണം പോയത്.

വീട്ടുപടിക്കല്‍ ബൈക്കിലെത്തിയ യുവാക്കളായ 2 പേരില്‍ ഒരാള്‍ വീട്ടുമുറ്റത്തേക്കുവരികയും ചാക്ക് കൂട്ടിപ്പിടിച്ച് ബൈക്കില്‍ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നു. യുവാവ് മുറ്റത്തേക്ക് വരുന്നത്കണ്ട് വീട്ടമ്മ പുറകില്‍നിന്നും മുന്‍ഭാഗത്തേക്ക് വന്നപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!