Breaking News

സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് ശനിയാഴ്ച കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍

കൊടകര :അമ്പാടി ലെയിന്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ‘ഭാരവാഹികള്‍ അറിയിച്ചു. കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന ക്യമ്പ് ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.. ഗ്രാമപഞ്ചായത്തിന്റെ സ്പര്‍ശം പദ്ധതിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പില്‍ എറണാകുളം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ദര്‍ പരിശോധന നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ടി. രഘു, സെക്രട്ടറി സരിന്‍ ജോര്‍ജ്, ബേബി ചെറുവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!