കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരി കൊട്ടിക്കയറാന്‍ കൊടകരയില്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നു. കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകലാ സംഗീതസമിതിയുടെ മേളപരിശീലനത്തിന്റെ മൂന്നാം ബാച്ചിലാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വാദ്യവിദ്യ പരിശീലിക്കുന്നത്.കഴിഞ്ഞ 2 ബാച്ചിന്റെ അരങ്ങേറ്റം കൊടകര പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രസന്നിധിയില്‍ നടന്നിരുന്നു. ദിവസവും രാവിലെ കാവില്‍ എന്‍.എസ്.എസ്.കരയോഗം ഹാളിലാണ് പരിശീലനം.
കരിങ്കല്ലില്‍ പുളിമുട്ടികൊണ്ട് സാധകവും തുടര്‍ന്ന് മേളപഠനവുമാണ്.തകിട്ട,തരികിട എന്നീ പാഠക്കൈയ്യുകളാണ് സാധകം ചെയ്യുന്നത്.പുതിയ ബാച്ചില്‍ പതിനഞ്ചോളം വിദ്യാര്‍ഥികളാണുള്ളത്.ഇക്കഴിഞ്ഞ ജഌവരിയില്‍ കൊടകരയില്‍ മീഡിയക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൊടകരീയം നാടുണര്‍ത്തല്‍ പരിപാടിയില്‍ 101 കുട്ടികള്‍ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറിയിരുന്നു.ഇതില്‍ മേളകലാസമിതിയലെ വിദ്യാര്‍ഥികള്‍ സജീവസാന്നിധ്യമായിരുന്നു. കരിങ്കല്ലില്‍ കൈവണ്ണ വലിപ്പത്തിലുള്ള പുളിമുട്ടി ഉപയോഗിച്ചാണ് സാധകവും പരിശീലനവും.കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരുന്നാണ് പഠനം.സാധാരണ വാവ്,അഷ്‌ടമി,പ്രഥമ എന്നീ ദിവസങ്ങളില്‍ വാദ്യപരിശീലനത്തിന് അവധിയാണ്.
പഞ്ചാരിയുടെ 96 അക്ഷരത്തിലുള്ള പതികാലം മുതല്‍ ഇവിടെ പരിശീലിപ്പിക്കുന്നു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ് പഠനം നടക്കുന്നത്. മേളകലയിലെ ഏററവും പ്രധാനപ്പെട്ട ഒരു മേളമാണ പഞ്ചാരി. പഞ്ചാരി തുടങ്ങിയാല്‍ 10 നാഴിക എന്നാണ് ചൊല്ല്.5 കാലത്തിലുള്ള ഈ മേളത്തിന്റെ ഒന്നു മുതല്‍ 5 വരെയുള്ള കാലങ്ങള്‍ യഥാക്രമം 96,48,24,12,6 എന്നിങ്ങനെ അക്ഷരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
[vcyt id=UsL95TFdmf8 w=640 h=385]