പുതുക്കാട് : പുതുക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ പത്താം ക്ലാസും കമ്പ്യൂട്ടർ , LCD പ്രോജെക്ടർ, നെറ്റ് കണക്ഷൻ എന്നിവയോടുകൂടി ഹൈ ടെക് ആക്കും. മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു ചേർത്ത പ്രധാന അധ്യാപകരുടെയും, PTA പ്രസിഡണ്ട്‌മാരുടെയും യോഗത്തിൽ (07-05-2013) എം.എൽ.എ പ്രൊഫ. സി രവിന്ദ്രനാഥ് അറിയിച്ചതാണ്.
രക്ഷിതാക്കൾക്ക് വിദ്യാലയങ്ങളിലെ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഐ.ടി അവഭോധം, മാലിന്യത്തിൽ നിന്ന് ഊർജ ഉല്‍പാദന പ്ലാന്റ്, വിദ്യാലയങ്ങളിൽ സോളാർ എനർജി പ്ലാന്റ്, ജൈവ വൈവിദ്യ ഉദ്യാനം, നീന്തൽ പരിശീലന പദ്ധതി, ആരോഗ്യ അവബോധ ക്ലാസുകൾ, കാൻസർ പ്രതിരോധമാർഗങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ തുടങ്ങി പത്തോളം പദ്ധതികൾക്ക് യോഗത്തിൽ രൂപം നൽകി.