Breaking News

എസ്.ഐ.ക്ക് യാത്രയയപ്പ് നല്‍കി.

കോടാലി: വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറിപോകുന്ന എസ്.ഐ. എം.ബി.സിബിന് വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പുനല്‍കി. വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് പി.ജി.രഞ്ചിമോന്‍ അധ്യക്ഷത വഹിച്ചു.

മര്‍ച്ചന്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷനും മര്‍്ച്ചന്റ്സ് വെല്‍ഫയര്‍ ട്രസ്റ്റിനുവേണ്ടി
പ്രഭു ചാണാശേരിയും എം.ബി.സിബിന് ഉപഹാരങ്ങള്‍ നല്‍കി. യൂണിറ്റ് സെക്രട്ടറി ഐ.ആര്‍.അരവിന്ദാക്ഷന്‍, പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍, പ്രഭു ചാണാശേരി,ഇഗ്‌നേഷ്യസ് ജോസ്, ടി.എം.ഉമേഷ്ബാബു, രാജന്‍ കുഞ്ഞുമോള്‍ ,ഫൗസിയ ഷാജഹാന്‍ ,സാബു പോക്കാക്കില്ലത്ത് എന്നിവര്‍ സംസാരിച്ചു. എസ്.ഐ. എം.ബി.സിബിന്‍ മറുപടി പ്രസംഗം നടത്തി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!