Breaking News

കൊളത്തൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ചരക്കുലോറിക്കു പുറകിലിടിച്ച് 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ കോടതിയിലേക്കുകൊണ്ടുപോയിരുന്ന മോഷണക്കേസ്പ്രതിയും പോലീസുകാരും

കൊടകര: ദേശീയപാതയില്‍ തൃശൂര്‍ കൊടകരയ്ക്കടുത്ത് കൊളത്തൂരില്‍ കെ.എസ്.ആര്‍.ടി. സി സൂപ്പര്‍ഫാസ്റ്റ് ബസ് ചരക്കുലോറിക്കു പുറകിലിടിച്ച് ബസ് യാത്രക്കാരായ 18 പേര്‍ക്ക് പരിക്കേറ്റു. കൊളത്തൂര്‍ ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. തൃശൂരില്‍ നിന്നും തിരുവന്തപുരത്തേക്കുപോകുകയായിരുന്ന കെ.എസ്.ആര്‍.ടി. സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്.

ചരക്കുലോറിയുടെ മുമ്പിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക്‌ചെയ്തപ്പോള്‍ ലോറി വലത്തോട്ടുതിരിയുകയും പുറകിലൂടെ വന്ന ബസ്സ് ഇടിക്കുകയുമായിരുന്നു. ബസ്സിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വിയ്യൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്നും പെരുമ്പാവൂരിലെ കോടതിയിലേക്കുകൊണ്ടുപോയിരുന്ന മോഷണക്കേസിലെ പ്രതിയ്ക്കും കൊണ്ടുപോയിരുന്ന സിവില്‍പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേററു.

രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൊടുങ്ങല്ലൂര്‍ കോലോപ്പാടത്ത് സിനോജ്(32), കൊടുങ്ങല്ലൂര്‍ മാടത്തിങ്കല്‍ ഹബീബ്(32), മോഷണക്കേസ് പ്രതി രമേഷ് (29),കല്ലൂര്‍ കള്ളിയത്ത് മനോജ്(37), ബിന്ദു മനോജ്(34), ഇടുക്കി പുല്ലുമേട് പുത്തന്‍പുരക്കല്‍ രാജീവ്(30), പയങ്കുളം പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍(62),പാദുവ മതിലകം വീട്ടില്‍ മനോജ്കുമാര്‍(45), പഴനി കൊല്ലേരി വീട്ടില്‍കിഷോര്‍(48), വെല്ലൂര്‍ പൂവ്വത്തിങ്കല്‍വീട്ടില്‍ വിദ്യാസാഗര്‍(42), പാലക്കുഴ പുത്തന്‍വീട് സജിത്ത്(22), കോട്ടയം വെള്ളായിലാക്കല്‍ മിലന്‍(24), കോട്ടയം കൊടികൊളത്ത് ക്രിസ്റ്റീന(21)പാലക്കാട് ഡോ.മൈഥിലി(26), തിരുവല്ല സേവ്‌ലി മന്ദിരത്തില്‍ എസ്ത്തര്‍ ചാക്കോ(72), തിരുവല്ല സേവ്‌ലി മന്ദിരത്തില്‍ സാറമ്മജോര്‍ജ്(51) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

35 ഓളം യാത്രക്കാരുണ്ടായിരുന്നു ബസ്സില്‍. കൊടകര പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കൊളത്തൂരില്‍ രണ്ടാഴ്ചമുമ്പ് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെത്തെ ദേശീയപാതയുടെ നിര്‍മാണത്തിലെ അപാകതയാണ് ഇവിടെ അപകടത്തിന് പ്രധാനകാരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!