Breaking News

ആധാരമെഴുത്തുകാരന്‍ കുഴഞ്ഞു വീണു മരിച്ചു.

കൊടകര: കോടാലി രജിസ്ട്രാര്‍ ഓഫീസിനോടനുബന്ധിച്ച് ആധാരമെഴുത്ത് ജോലി ചെയ്തു വന്നിരുന്ന തച്ചനാടന്‍ മാണി മകന്‍ വേലായുധനനാണ്(56) ഇന്നലെ ഉച്ചയോടെ കുഴഞ്ഞു വീണ് മരിച്ചത്.

രജിസ്ട്രാര്‍ ഓഫീസിന് സമീപത്തു തന്നെയാണ് ഇദ്ദേഹത്തിന്റെ വീട്. സ്വന്തം ഓഫീസില്‍ ആധാരമെഴുതിക്കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍ നടത്തും. .ഗിരിജ ഭാര്യയും അജിത്ത്, അഖില്‍ എന്നിവര്‍ മക്കളുമാണ്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!