Breaking News

കൊടകരയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു4 പേര്‍ക്ക് പരിക്ക്

കൊടകര: കൊടകരയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു4 പേര്‍ക്ക് പരിക്ക് (ചിത്രം… മരിച്ച നിഥിന്‍, കാര്‍, മിനിലോറി)കൊടകര : മറ്റത്തൂര്‍ കുഴിക്കാണിയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവറായ യുവാവ് മരിച്ചു.

കൊറ്റനല്ലൂര്‍ വടക്കൂട്ട് വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ നിഥിന്‍(40) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1 മണിയോടെ കൊടകര കുഴിക്കാണിയിലാണ് അപകടം. ചെമ്പുച്ചിറയില്‍  ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തുമടങ്ങുകയായിരുന്ന നിഥിന്റെ ആള്‍ട്ടോ കാര്‍ കുഴിക്കാണിപാടത്തിനുമുമ്പായുള്ള വളവില്‍ എതിര്‍വശത്തുനിന്നും ശവസംസ്‌കാരസാമഗ്രികളുമായിവന്ന മിനിലോറിയുമായികൂട്ടിയിടിക്കുകയായിരുന്നു.

മിനിലോറിയുടെ ഡ്രൈവര്‍ മറ്റത്തൂര്‍ കൊരൈച്ചാല്‍ ചേരാക്കല്‍ കൃഷ്ണകുമാറിനും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന  മറ്റു 4 പേര്‍ക്കും പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!