Breaking News

ആദിവാസികള്‍ക്ക് ഓണപ്പായകളുമായി മതബോധനവിദ്യാര്‍ത്ഥികള്‍

പാറെക്കാട്ടുകര സെന്റ്. മേരീസ് ഇടവകയിലെ മതബോധനവിദ്യാര്‍ത്ഥികള്‍ അവധിക്കാലത്ത് സ്വരൂപിച്ച ഓണപ്പായകള്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ജോയ് കാവുങ്ങല്‍ വിതരണം ചെയ്യുന്നു.

കൊടകര : അവധിക്കാലത്ത് സ്വരൂപിച്ച ഓണപ്പായകളുമായി മതബോധനവിദ്യാര്‍ത്ഥികള്‍ ശാസ്താംപൂവ്വത്തെ ആദിവാസി കോളനിയിലെത്തി. പാറെക്കാട്ടുകര സെന്റ്. മേരീസ്  ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികളാണ് കാരുണ്യത്തിന്റെ നല്ല മാതൃക കാട്ടിയത്. ഓണാഘോഷം ഒഴിവാക്കിയും പഠനാവശ്യങ്ങള്‍ക്കായി കരുതിവച്ച തുകയില്‍ നിന്ന് മിച്ചം പിടിച്ചുമൊക്കെയാണ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഓണാവധിക്കാലത്ത് നൂറില്‍ പരം പായകള്‍ സമാഹരിച്ചത്.

അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും ഉദ്യമത്തെ സഹായിച്ചു. ശാസ്താംപൂവ്വം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന
ചടങ്ങില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ജോയ് കാവുങ്ങല്‍ പായകള്‍ വിതരണം ചെയ്തു. മതബോധന പ്രധാനാദ്ധ്യാപകന്‍ സി.പി. ജോബി, പി.ടി.എ. പ്രസിഡന്റ് ബൈജു ചെറയാലത്ത്, സിസ്റ്റര്‍ ആത്മജ, സിസ്റ്റര്‍ ടെസ്സി എന്നിവര്‍ സംസാരിച്ചു. അംഗനവാടിയിലെ കുട്ടികള്‍ക്കായി പഠനോപകരണങ്ങളുടെ വിതരണവും തുടര്‍ന്ന് സദ്യയും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!