Breaking News

തകർന്ന കോടാലി-മുപ്ലിയം റോഡ് ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരിക്കുങ്ങലില്‍ റോഡ് ഉപരോധിച്ചു

കോടാലി: കോടാലി മുപ്ലിയം റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നിട്ടും അധികാരികള്‍ കണ്ണു തുറക്കാത്തതില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരിക്കുങ്ങലില്‍ റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ സോജന്‍ പടിഞ്ഞാറന്‍ കാരന്‍ ചൂണ്ടയിട്ട് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ലത്തീഫ് കൊല്ലേരി, സാജന്‍ മുല്ലകുന്നേല്‍, ഷാജു കൊല്ലാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആദര്‍ശ് മുരിക്കുങ്ങല്‍, ആഷിഫ് അബ്ബാസ്, ബൈറ്റി ബൈജു, മാര്‍ട്ടിന്‍, സെമ്പിന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യോഹന്നാന്‍ കളത്തിങ്കല്‍, ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!