കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവജയന്തിയോടനുബന്ധിച്ച് കോടാലിയില്‍ നടന്ന ഘോഷയാത്ര വര്‍ണാഭമായി.എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രക്ക് യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍, സെക്രട്ടറി കെ.ആര്‍. ദിനേശന്‍, വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, എ.ബി. ചക്രപാണി ശാന്തികള്‍, കൗണ്‍സിലര്‍മാരായ പി.കെ. സുഗതന്‍, ടി.സി. അശോകന്‍, വി.ജി. ഗിന്‍ഷ, ഇ.എം. ജോഷി, അനൂപ് കെ. ദിനേശന്‍, എ.കെ. അനില്‍കുമാര്‍, യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് അനില്‍ ഞാറ്റുവെട്ടി, സെക്രട്ടറി ചന്ദ്രശേഖരന്‍ മൂത്തമ്പാടന്‍, വനിതാസംഘം പ്രസിഡന്റ് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍. ദിനേശന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന നന്ദകുമാര്‍, മോളി തോമസ്, സന്ധ്യ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
എറ്റവും നല്ല ഘോഷയാത്ര ടീമിനുള്ള പുരസ്‌കാരം മറ്റത്തൂര്‍കുന്ന് ശാഖക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നല്‍കി.