Breaking News

മോട്ടിവേഷന്‍ ശിബിരം കൊടകര ഫൊറോനയില്‍

കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഫൊറോന വിദ്യാഭ്യാസകൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മോട്ടിവേഷന്‍ പഠനശിബിരം ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഫൊറോന വിദ്യാഭ്യാസകൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഗ്രാജ്വേഷന്‍, പോസ്റ്റ് ഗ്രാജ്വേഷന്‍ യുവജനങ്ങള്‍ക്കായി ഏകദിന മോട്ടിവേഷന്‍ പഠനശിബിരം നടത്തി. ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത സെമിനാറില്‍ വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡന്റ് തോമസ് കണ്ണംമ്പുഴ അദ്ധ്യക്ഷനായിരുന്നു.

അസി. വികാരി ഫാ. ജോസഫ് കണ്ണനായ്ക്കല്‍, കണ്‍വീനര്‍ ഡോ. തേജസ്സ് തോമസ്, മതബോധനഹെഡ്മാസ്റ്റര്‍ സി.പി. തോമസ്, കൈക്കാരന്‍ തോമസ് കൊളപ്രന്‍, സൈമണ്‍ പെരുമ്പിള്ളി, സിസ്റ്റര്‍ ആന്‍സിലിന്‍ സി.എച്ച്.എഫ്., ബ്രദര്‍ ജോബി പുളിയ്ക്കക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ജോര്‍ഫിന്‍ പെട്ട, ആക്സീസ് ബാങ്ക് മാനേജര്‍ ഷോജോ ജോര്‍ജ്ജ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും, കോഴ്സുകള്‍ നടത്തുന്നത് എവിടെയാണ്, ഏറ്റവും ഉത്തമം, ജോലി സാധ്യതകള്‍, ഇന്റര്‍വ്യൂവിനെ എങ്ങിനെ അഭിമുഖീകരിക്കാം, പുരുഷനും, സ്ത്രീക്കും അനുയോജ്യമായ പ്രൊഫഷന്‍ ഏവ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പലരും സംസാരിച്ചു. തുടര്‍ന്നും വിദ്യാഭ്യാസ ഗൈഡന്‍സ് ബ്യൂറോ വഴി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്ന് ഡയറക്ടര്‍ ഫാ. അഡ്വ.ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് അറിയിച്ചു. ഐ.ക്യൂ, (ഇന്റലിജന്‍സ് കോഷ്യന്‍സ്) വിനോടൊപ്പം ഇ.ക്യൂ. (ഇമോഷണല്‍ കോഷ്യന്‍സ്) ഉം വര്‍ദ്ധിപ്പിച്ച് ഉന്നതദര്‍ശനങ്ങളിലൂടെ യുവജനങ്ങളെ പക്വതയാര്‍ന്ന ഉത്തമപൗരന്മാരാക്കുക എന്നതാണ് മോട്ടിവേഷന്‍ ശിബിരത്തിന്റെ ലക്ഷ്യം.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!