കനത്ത മഴയില്‍ പാടങ്ങള്‍ മുങ്ങി; കര്‍ഷകര്‍ ആശങ്കയില്‍

Apple

Hits: 18

കൊടകര: മലയോര മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്ലൊം വെള്ളത്തിനടിയിലായി. കതിര്‍വന്ന് നിരന്ന കോടാലിപാടം, വെള്ളിക്കുളങ്ങര, മാങ്കുറ്റിപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ നെല്‍ചെടികള്‍ വെള്ളത്തിനടിയിലായതോടെ കര്‍ഷകര്‍ ആശങ്കയിലായി.

തുടര്‍ച്ചയായ മഴ നെല്ലിന് ഏറെ ദോഷം ചെയ്യുമെന്ന് കര്‍ഷകര്‍ പറഞ്ഞു. മറ്റത്തൂര്‍ വലിയതോടിന്റെ കരയിലുള്ള പാടശേഖരങ്ങള്‍ തോട് കരകവിഞ്ഞ് വെള്ളം കയറി മുങ്ങിയാല്‍ കൃഷി നശിക്കുക പതിവാണ്. വെള്ളത്തില്‍ ചാഞ്ഞ് വീണ നെല്ല് യന്ത്രകൊയ്ത്തിന് സാധ്യമല്ലാതായാല്‍ വന്‍ നഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.