Breaking News

പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം നടത്തി

കൊടകര: നവരാത്രിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ പഴക്കുലവിതാനം നടത്തി. 3 ദിവസം മുമ്പ് സമീപപ്രദേശങ്ങളിലെ ഭക്തഗൃഹങ്ങളില്‍നിന്നും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വെട്ടിക്കൊണ്ടുവന്ന വാഴക്കുലകള്‍ പഴുപ്പിച്ച് ഇന്നലെ രാവിലെ ക്ഷേത്രനടപ്പുരയില്‍ വിതാനിക്കുകയായിരുന്നു. കണ്ണനും കദളിയും കര്‍പ്പൂരവള്ളിയും പൂവനും ചാരപ്പൂവനും നേന്ത്രനുമൊക്കെയായി നൂറുകണക്കിനു പഴക്കുലകള്‍ ക്ഷേത്രസന്നിധിയെ വര്‍ണാഭമാക്കി. വിജയദശമിദിനമായ നാളെ രാവിലെ പൂജയെടുപ്പിനുശേഷം പഴക്കുലകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!