Breaking News

റോഡിലെ കുഴികളടച്ച് ബി.ജെ.പി.പ്രവര്‍ത്തകര്‍ മാതൃകയായി.

കോടാലി: വ്യാപകമായി തകര്‍ന്നു കിടക്കുന്ന വെള്ളിക്കുളങ്ങര കൊടകര പി.ഡബ്ലിയു.ഡി.റോഡിലെ കിഴക്കേ കോടാലി മുതല്‍ മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പരിസരം വരെയുള്ള മൂന്നു കിലോമീറ്ററോളം ദൂരത്തെ കുഴികളടച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ മാതൃകയായി.മുപ്പതോളം പ്രവര്‍ത്തകര്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സേവനം വൈകീട്ട് നാല് മണി വരെ തുടര്‍ന്നു.

ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് റോഡിലെ വന്‍ കുഴികള്‍ താല്‍ക്കാലികമായി നികത്തിയത്.റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ടും റീത്ത് വച്ചും മറ്റും പ്രഹസന സമരങ്ങള്‍ നടത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ സ്വയം സേവനത്തിന് തയ്യാറായി മാതൃക കാണിച്ച ബി.ജെ.പി.പ്രവര്‍ത്തകരുടെ പ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റി.

ബി.ജെ.പി.വെള്ളിക്കുളങ്ങര മേഖലാ കമ്മറ്റി പ്രസിഡണ്ട ്അരുണ്‍ലാല്‍, സെക്രട്ടറി ഷാജു,മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.കെ.കൃഷ്ണകുമാര്‍, ബി.ജെ.പി.ജില്ലാ സമിതി അംഗം കെ.നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി.ഗിനീഷ്, സന്ധ്യാസജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!