Breaking News

കൊടുങ്ങ പള്ളിയില്‍ മോഷണം; കോഴി പൗലോസ് അറസ്റ്റില്‍

വെള്ളിക്കുളങ്ങര : മോഷണത്തിന് പള്ളികള്‍ മാത്രം തേടിപിടിച്ച് മോഷണം നടത്തുന്ന കോഴിപൗലോസിനെ വെള്ളിക്കുളങ്ങര പൊലീസ് പിടികൂടി. ആലുവ കരിക്കാട്ട് വില്ലേജില്‍ ചെമ്പന്നൂര്‍ ദേശത്ത് കാച്ചപ്പിള്ളി പൗലോസി (62)നെ യാണ് വെള്ളിക്കുളം പൊലീസ് പിടികൂടിയത്.

കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടേയും കോപ്ലിപ്പാടം കപ്പേളയുടേയും ‘ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. പള്ളിയില്‍ നിന്ന് 1200 രൂപയും കപ്പേളയില്‍ നിന്ന് 300 രൂപയും നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കോടാലി ടൗണില്‍ രാത്രി പതിനൊന്ന് മണിയോടെ സംശയാസ്പതമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു.

തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തു. അമ്പലങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലൊ മോഷണം നടത്തിയാല്‍ പെട്ടെന്ന് പിടിക്കപ്പെടുമെന്നാണ് ഇയാളുടെ വിശ്വാസം. അതിനാലാണ് ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രം കേന്ദ്രീകരിച്ച് കൂട്ടാളികളില്ലാതെ മോഷണം നടത്തുന്നത്.

ഇതിനുമുന്‍പും വെള്ളിക്കുളങ്ങര പൊലീസ് പിടികൂടിയ മോഷണക്കേസില്‍ ഇയാള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. മാള, കാട്ടൂര്‍, ചെങ്ങമനാട്, ഇരിങ്ങാലക്കുട, അങ്കമാലി, എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. മറ്റൊരു മോഷണക്കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ ജയില്‍ ശിക്ഷകഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തിലാണ് പുറത്ത് ഇറങ്ങിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!