Breaking News

ലോകമാനസികാരോഗ്യദിനാചരണം നടത്തി

ചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്ററി വിദ്യാലയത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, കൗണ്‍സിലിംഗ് ക്ലബ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകമാനസികാരോഗ്യദിനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, റെഡ് ക്രോസ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍, കൗണ്‍സിലിംഗ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി കോടാലി സെന്ററില്‍ ഫ്ളാഷ്മോബ് നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ മാനസിക പ്രശ്നങ്ങളും പരിഹാര ബോധനവും വിദ്യാര്‍ത്ഥികള്‍ നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രശാന്ത് പി. എസ്, എം.സി. ചെയര്‍മാന്‍ എം.സി.കുമാര്‍, കൗണ്‍സിംഗ് ടീച്ചര്‍ ലിനി എം.ഒ, വെള്ളികുളങ്ങര പോലീസ് രജീഷ്, ചെമ്പുച്ചിറ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ ഇ. പത്മനാഭന്‍, ജോയി ടി.കെ, സിന്ധു ജി.എ., ജസിമ എല്‍, ഗീത കെ.ജി, അജിത പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!