Breaking News

മിഷന്‍ എക്സലന്‍സ് പദ്ധതി നാലാം ഘട്ടം ആരംഭിച്ചു

Apple

Hits: 98

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ മിഷന്‍ എക്സലന്‍സ് പദ്ധതിയുടെ നാലാം ഘട്ടം സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനം കേന്ദ്രം ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : വായനയുടെ മധുരം പങ്കുവയ്ക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവിന്റെ ആനന്ദവും പകര്‍ന്നുകൊടുക്കുകയാണ് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രന്ഥശാല. മത്സരപരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഉയര്‍ന്ന വിജയം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മിഷന്‍ എക്സലന്‍സ് പദ്ധതിയുടെ നാലാം ഘട്ടം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം എന്‍.എം.എം.എസ്. പരീക്ഷയില്‍ വിജയിച്ച 17 വിദ്യാര്‍ത്ഥികളെയും എം.എസ്.സി., എം.എല്‍.ടി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി.എസ്. മിലയേയും അനുമോദിച്ചു. പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കാണ്. സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനം കേന്ദ്രം (എസ്.സി.ഇ.ആര്‍.ടി) ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

പ്രധാനാദ്ധ്യാപിക എ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം വൃന്ദകുമാരി, പി.ടി.എ. പ്രസിഡന്റ് കെ.ബി. ആരോമുണ്ണി, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, മാതൃസംഗമം പ്രസിഡന്റ് വിനു സുബ്രഹ്മണ്യന്‍, മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം. ബാലചന്ദ്രന്‍, വിദ്യാര്‍ത്ഥികളായ അല്‍സു നിരഞ്ജന്‍, അഞ്ജന ബൈജു എന്നിവര്‍ സംസാരിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍  കെ.ആര്‍. ശശികുമാര്‍ സ്വാഗതവും, പ്രിന്‍സിപ്പാള്‍ ബി. സജീവ് നന്ദിയും രേഖപ്പെടുത്തി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.