കൊടകര: എന്‍ജിനീയര്‍മാര്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകണമെന്ന് ജിഇ ഹെല്‍ത്ത് കെയര്‍ എസ്.എച്ച്.സൊല്യൂഷന്‍ സി.ഇ.ഒ ടെറി ബസന്‍ഹാം.കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അദ്ധ്യക്ഷനായിരുന്നു.വിഷയത്തിലുള്ള അറിവിലുപരി ജീവിതത്തില്‍ ആര്‍ജ്ജവവും ലക്ഷ്യ ബോധവും പുലര്‍ത്തിയാല്‍ മാത്രമെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനാകൂ.സമൂഹത്തിലെ അനുദിന ഇടപെടലുകളില്‍ ഓരോ എന്‍ജിനീയര്‍മാരും സമഗ്രതയും വിനയവും ഉള്ളവരാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോളേജിന്റെ പതിനൊന്നാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങായിരുന്നു നടന്നത്.പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണംമ്പുഴ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബയോ മെഡിക്കല്‍ മേധാവി ഡോ.വി.യുവരാജ്,ബയോടെക്‌നോളജി മേധാവി ഡോ.അമ്പിളി മേച്ച്വര്‍,കംമ്പ്യുട്ടര്‍ സയന്‍സ് മേധാവി ഡോ.വിന്‍സ് പോള്‍,ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗം മേധാവി ഡോ.വിഷ്ണു രാജന്‍,ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രൊഫ.ആന്‍സ് ജോര്‍ജ്,സിവില്‍ മേധാവി പ്രൊഫ.സി.പി.സണ്ണി, പ്രൊഫ.കെ. ആര്‍.ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജ് മാനേജര്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതവും ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി നന്ദിയും പറഞ്ഞു.