Breaking News

ഇരിങ്ങാലക്കുട രൂപത ലോഗോസ് ഫാമിലി ക്വിസ്സിന് ഒന്നാം റാങ്ക് കൊടകര ഫൊറോന പള്ളിക്ക്

ഇരിങ്ങാലക്കുട രൂപതയിലെ ഫാമിലി ലോഗോസ് ക്വിസ്സില്‍ ഒന്നാം റാങ്ക് ലഭിച്ച വര്‍ഗ്ഗീസ് കണ്ണംമ്പിള്ളി ഫാമിലിക്ക് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ട്രോഫി നല്കി ആദരിക്കുന്നു.

കൊടകര : ഇരിങ്ങാലക്കുട രൂപതയുടെ മതബോധനവിഭാഗം സംഘടിപ്പിച്ച അഖില രൂപത ലോഗോസ് ഫാമിലി ക്വിസില്‍ കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വര്‍ഗ്ഗീസ് കണ്ണംമ്പിള്ളി ഫാമിലി – ദി ബെസ്റ്റ് ലോഗോസ് ഫാമിലിക്കുള്ള ഒന്നാം റാങ്കിന് അര്‍ഹരായി.

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് കണ്ണംമ്പിള്ളി ഫാമിലിക്ക് ട്രോഫി നല്‍കി ആദരിച്ചു. കണ്ണംമ്പിള്ളി വര്‍ഗ്ഗീസ് റീന, നവ്യ വര്‍ഗ്ഗീസ്, നമിത വര്‍ഗ്ഗീസ്, നൈസ് മരിയ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് അവാര്‍ഡ്. ഇരിങ്ങാലക്കുട രൂപതയിലെ 53000 കുടുംബങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ്.

കൂടാതെ ഇരിങ്ങാലക്കുട രൂപതയിലെ 134 പള്ളികളില്‍ നടത്തിയ ലോഗോസ് ക്വിസില്‍ എ വിഭാഗത്തില്‍ നമിത വര്‍ഗ്ഗീസിന് രണ്ടാം റാങ്കും, ബി വിഭാഗത്തില്‍ നൈസ് മരിയക്ക് പന്ത്രണ്ടാം റാങ്കും, സി വിഭാഗത്തില്‍ നവ്യ വര്‍ഗ്ഗീസിന് അഞ്ചാം റാങ്കും, ഇ വിഭാഗത്തില്‍ റോസിലി ആന്റണിക്ക് പത്താം റാങ്കും സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിന് ലഭിക്കുകയുണ്ടായി. എല്ലാവര്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!