കൊടകര: സ്വകാര്യഭൂമികളില്‍ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നതിനിടെ പോലീസെത്തി തടഞ്ഞു. രണ്ടിടത്തു നിന്നായി രണ്ടു ജെ. സി. ബിയും മൂന്നു ടിപ്പര്‍ലോറിയും പിടിച്ചെടുത്തു. വെള്ളിക്കുളങ്ങരയില്‍ മുസ്‌ലിം പള്ളിക്ക് പിറകുവശത്തെ പറമ്പിലാണ് വ്യാപകമായി മണ്ണ് ഖനനം നടത്തിയിരുന്നത്. ഒരേക്കറോളം വരുന്ന പറമ്പില്‍ നിര്‍ബാധം മണ്ണെടുപ്പു തുടരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കൊടകര പോലീസ് സിഐ കെ. സുമേഷിന്റെ നേതൃത്വത്തിലാണ് നടപടി.ഇവിടെ പത്തു സെന്റില്‍ അധികം ഭൂമിയില്‍ നിന്നും വന്‍തോതില്‍ മണ്ണെടുത്ത് മാറ്റിയ നിലയിലാണ്. ഒരു ജെ. സി. ബി.യും രണ്ടു ടിപ്പര്‍ ലോറികളും ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തു.
കൊടകരയില്‍ മറ്റത്തൂര്‍കുന്നിലാണ് മണ്ണെടുപ്പിനിടെ നടപടി. കാവനാട് റോഡിലെ പറമ്പില്‍ മണ്ണെടുക്കുന്നതിനെതിരെയാണ് പോലീസ് നടപടി. ഒരു ജെ.സി.ബി.യും ടിപ്പര്‍ ലോറിയും ഇവിടെ നിന്നും പിടിച്ചെടുത്തു. നടപടി സംബന്ധിച്ച് ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു. കൊടകര പോലീസിലെ സി പി ഒമാരായ ജയപാല്‍ , ഷാജഹാന്‍ , ഷൈജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കടപ്പാട് : www.mathrubhumi.com