മഹാതീര്‍ത്ഥാടനത്തിനു മുന്നോടിയായി ഒന്നാം ഘട്ടം ദീപപ്രയാണയാത്ര നടത്തി

കനകമല മാര്‍ത്തോമാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 79-മത് മഹാതീര്‍ത്ഥാടനത്തിനു മുന്നോടിയായി ഒന്നാം ഘട്ടം ദീപപ്രയാണയാത്രയ്ക്ക് ഇടപ്പിള്ളി സെന്റ് ഗീവര്‍ഗ്ഗീസ് ദേവാലയത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍.

കൊടകര : കനകമല മാര്‍ത്തോമാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 79-മത് മഹാതീര്‍ത്ഥാട നത്തിനു മുന്നോടിയായി ഒന്നാം ഘട്ടം ദീപപ്രയാണയാത്ര നടത്തി. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട്, കൈക്കാരന്മാരായ പീറ്റര്‍ ആലേങ്ങാട്ടുകാരന്‍, വര്‍ഗീസ് കളത്തിങ്കല്‍, ബിനോയ്  മഞ്ഞളി, ജയന്‍ അമ്പാടന്‍, മദര്‍ സുപ്പീരിയര്‍  മേഴ്‌സി  കരിപ്പായി, കേന്ദ്രസമിതി പ്രസിഡന്റ് അഡ്വക്കേറ്റ് സിബി കളത്തിങ്കല്‍, ദീപശിഖ കണ്‍വീനര്‍  ഷോജന്‍. ഡി വിതയത്തില്‍ എന്നിവര്‍ നേതൃത്വം  നല്‍കി.

ദീപശിഖ പ്രയാണത്തിന് ഇടപ്പിള്ളി  സെന്റ് ഗീവര്‍ഗ്ഗീസ് പള്ളിയില്‍ ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിന്റെ നേതൃത്വത്തില്‍  കൊച്ചച്ചന്മാര്‍ അടങ്ങുന്ന സംഘം വന്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് തീര്‍ത്ഥാടന  കേന്ദ്രങ്ങളായ തങ്കി മേരിമാതാ ദേവാലയവും ഇടതുവ സെന്റ് ജോര്‍ജ് ദേവാലയവും ദീപപ്രയാണ യാത്രസംഘം സന്ദര്‍ശിച്ചു.
സിജോ കനകമല 8943186515

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!