Breaking News

ജൈവ സാക്ഷരതായജ്ഞം നടത്തി

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ജൈവ സാക്ഷരതായജ്ഞം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : ആധുനിക കൃഷിരീതികളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ഉപയോഗം മൂലം മലിനമാക്കപ്പെട്ട ഭൂമിയുടെയും ജീവന്റെയും നിലനില്‍പ്പിനായി, മഹാത്മാഗാന്ധി സര്‍വ്വകലാശാലയും നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമും ചേര്‍ന്ന് കോട്ടയം ജില്ലയിലാണ് ആദ്യം നടപ്പിലാക്കിയത്.

പിന്നീട് സംസ്ഥാനത്തെ ഏഴ് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ പുതുക്കാട് നിയോജക മണ്ഡലത്തിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ജൈവ സാക്ഷരതായജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങും എന്‍.എസ്.എസ്. വളണ്ടിയേഴ്‌സിനുള്ള പരിശീലനവും നന്തിക്കര ഗവ. വി.എച്ച്.എസ്.എസ്. ല്‍ വാര്‍ഡ് മെമ്പര്‍ വി.എസ്. വേണുവിന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ഉദ്ഘാടനം ചെയ്തു.

കോട്ടയം എം.ജി. യൂണിയവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. ടോമിച്ചന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് എം.ആര്‍. ഭാസ്‌ക്കരന്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ആര്‍. രാജലക്ഷ്മി, പറപ്പൂക്കര ജൈവം കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. വിമല്‍കുമാര്‍, ജി.എച്ച്.എസ്.എസ്. നന്തിക്കര പ്രോഗ്രാം ഓഫീസര്‍ ആര്‍. രാജേഷ്, ജി.വി.എച്ച്.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.ജി. അരവിന്ദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൃശ്ശൂര്‍ മുന്‍ അഗ്രികള്‍ച്ചറല്‍ അഡീഷണല്‍ ഡയറക്ടര്‍ വി.എസ്. റോയ്, ജൈവകര്‍ഷകസമിതി സംസ്ഥാന കമ്മിറ്റി അംഗം ശിവരാമന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!