Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തില്‍ തിരുവുത്സവവും നവീകരണ കലശവും

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2018 ജനവരി 29 മുതല്‍ ഫെബ്രുവരി 04 വരെ വിവിധ പരിപാടികലൂട് കൂടി നടത്തപ്പെടുകയാണ്. ജനവരി 29നു രാവിലെ കലവറ സമര്‍പ്പണം, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ശുദ്ധി കലശം, ബലിക്കല്ലുകളുടെ പുനരാവഹനം.30 നു രാവിലെ ശുദ്ധികലശം, യോഗീശ്വര പൂജ, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, കൊടിയേറ്റം, തിരുവാതിരക്കളി , 31നു രാവിലെ ഉത്സവബലി, വൈകീട്ട് തൃശ്ശൂര്‍ ശ്രീ ശ്രീ ഭാജന്സിന്റെ ഭജന്‍ സന്ധ്യ. 01നു രാവിലെ സിവേലി, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, പഞ്ചമി വിനോദ്, പ്രീതി കലാക്ഷേത്ര ചെന്നൈ, പ്രേം മേനോന്‍, നേഹ കൃഷ്ണ എന്നിവരുടെ നൃത്ത നൃത്ത്യങ്ങള്‍. 02നു രാവിലെ ശിവേലി, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, നന്തിക്കര ജിനിത സുനിലും സംഘവും അവതരിപ്പിന്നുന്ന സംഗീതാര്‍ച്ചന.

പള്ളിവേട്ട നാളായ 03നു രാവിലെ കാഴ്ച ശിവേലിക്കു അന്നമനട പരമേശ്വര മാരാരുടെ മകന്‍ കൊടകര ഹരീഷും സംഗവും ചേര്‍ന്നുള്ള പഞ്ചാരി മേളം. വൈകീട്ട് ദീപക്കാഴ്ച, കൊടകര വല്ലപ്പാടി കാവ്യാ പ്രിയ അവതരിപ്പിക്കുന്ന രാമാനുചരിതം ഓട്ടംതുള്ളല്‍. രാത്രി തൃക്കൂര്‍ രാജന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം തുടര്‍ന്ന് തൃക്കൂര്‍ ഗോപാലകൃഷ്ണ മാരാരുടെ നേതൃത്വത്തില്‍ പാണ്ടി മേളം.

04നു രാവിലെ നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട്‌, തുടര്‍ന്ന് കൊടിക്കള്‍ പറ, കൊടിയിറക്കല്‍, ആരാട്ടുബാളി, പ്രസാദ ഊട്ടു. ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ , ശാസ്താ പ്രതിഷ്ഠ, നവീകരണ കലശം എന്നിവയ്ക്ക് ശേഷം 12 വര്ഷം കഴിഞ്ഞ കാലയളവില്‍ മാര്ച് 27 മുതല്‍ ഏപ്രില്‍ 01 വരെ മുളയിട്ടുള്ള വിശേഷാല്‍ ദ്രവ്യകലാശം, മുറജപം, പ്രതിഷ്ഠദിനം എന്നിവയും അതോടനുബന്ധിച്ച്ചു മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 01 വരെ ഗുരുവായൂര്‍ ദേവസ്വം ശ്രീമതി രാധ അമ്പാട്ട് നയിക്കുന്ന ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞവും നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!