Breaking News

മതബോധനഹാള്‍ ഉദ്ഘാടനവും റൂബി ജൂബിലി ആഘോഷവും നടത്തി

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയിലെ നവീകരിച്ച മതബോധന ഹാളിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും, ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയോടനുബന്ധിച്ച പേരാമ്പ്ര ഇടവകയില്‍ തിരുപ്പട്ടത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വൈദികരെയും, വിവാഹത്തിന്റെ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെയും, നാല്‍പ്പതാം ജന്മദിനം ആഘോഷിക്കുന്നവരെയും മൊമെന്റോ നല്‍കി ആദരിച്ചു.

യോഗത്തില്‍ വികാരി ഫാ. പോള്‍ എളങ്കുന്നപുഴ, ഫാ. ജോസ് പന്തല്ലൂക്കാരന്‍, ഫാ. അഖില്‍ വടക്കന്‍, തോമാസ് ആലപ്പാട്ട്, വര്‍ഗ്ഗീസ് കരിയാറ്റില്‍, ആന്റു കള്ളിയത്ത്പറമ്പില്‍, ഡേവീസ് കണ്ണംമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!