കനകമല വികസനത്തിനൊരു കൈയൊപ്പ്.

കനകമലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കനകമല സ്റ്റാര്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പൊതുജന താല്പര്യാത്ഥം കനകമലയിലേക്ക്ള്ള റോഡുകളുടെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒപ്പ് ശേഖരണോദ്ഘാടനം കൊടകര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി നെല്ലിശ്ശേരി നിര്‍വ്വഹിച്ചു.

ക്ലബ് പ്രസിഡന്റ് ഷോജന്‍ .ഡി.വിതയത്തില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കൊടകര പഞ്ചായത്ത് മെമ്പര്‍ വി.കെ.സുബ്രമണ്യന്‍ കെ.എ.തോമാസ് , കോടശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശകുന്തള വത്സന്‍, ജോസ് ആട്ടോക്കാരന്‍, ബൈജു അറയ്ക്കല്‍, ജോസ് കറുകുറ്റി എന്നിവര്‍ സംസാരിച്ചു.പരിപാടികള്‍ക്ക് ബിജു ചുള്ളി, ഷാജു ചങ്കന്‍, സിജോയ് പാറയ്ക്കല്‍, ജോയില്ലറങ്ങാടന്‍,സിബി ചങ്കന്‍, ബിജു പുത്തനoങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!