Breaking News

അറുപത്തൊന്നാമതു ദേശിയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുമായി ആദര്‍ശ് സുദര്‍ശന്‍.

കൊടകര  : 2017 ഡിസംബര്‍ 11 മുതല്‍ 31 വരെയുള്ള തിയ്യതികളിലായി ‘നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ‘ തിരുവന്തപുരത്തു സംഘടിപ്പിച്ച മത്സരത്തില്‍ ഉജ്വല നേട്ടവുമായി ചാലക്കുടി സ്വദേശി ആദര്‍ശ് സുദര്‍ശന്‍ .50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ പുരുഷവിഭാഗത്തില്‍ വെള്ളിമെഡലോടെയാണ് ആദര്‍ശ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

ഈ വെള്ളിമെഡലോടെ അന്താരാഷ്ട്രതലത്തിലേക്കുള്ള മത്സരത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഈ പത്തൊമ്പതുകാരന്‍. ചാലക്കുടി മാത്തോളി സുദര്‍ശന്റെയും, ദീപ സുദര്‍ശന്റെയും മകനും കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ് ആദര്‍ശ് .അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!