Breaking News

കൊടകര കിഴക്കുമുറി യൂണിയന്‍ വായനശാലയുടെ നേതൃത്വത്തില്‍  പുതുവത്സരാഘോഷം നടത്തി

കൊടകര : കൊടകര കിഴക്കുമുറി യൂണിയന്‍ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സര പിറവിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും മോട്ടിവേഷന്‍ ക്ലാസും നടത്തി. വായനശാല പ്രസിഡന്റ് എം.സി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സാജന്‍ സെബാസ്റ്റ്യനെ യോഗം അനുമോദിച്ചു. കൊടകര ജി.എച്ച്.എസ്.എസ്. ലെ അദ്ധ്യാപകന്‍ കെ. ഹരിദാസ് മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

ലൈബ്രറി കൗണ്‍സില്‍ കൊടകര നേതൃസമിതി കണ്‍വീനര്‍ ഇ.എല്‍. പാപ്പച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ ഹരി, കെ.എസ്. ജോസഫ്, ടി.ആര്‍. ഷാബു എന്നിവര്‍ സംസാരിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!