Breaking News

മുരിക്കിങ്ങല്‍ സ്വദേശിയായ രാമചന്ദ്രന് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്

കോടാലി : 2018 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുംബൈയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സില്‍ (DRI)സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ആയി സേവനം അനുഷ്ഠിക്കുന്ന മാട്ടിയില്‍ ശ്രീ. രാമചന്ദ്രനും ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ്, സര്‍വീസ് ടാക്സ്, റവന്യൂ ഇന്റലിജന്‍സ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീ. രാമചന്ദ്രന് സ്തുത്യര്‍ഹവും സമര്‍പ്പണ മനോഭാവത്തോടെയുള്ള സേവനവും മുന്‍നിര്‍ത്തിയാണ് രാഷ്ട്രപതിയുടെ ഈ അവാര്‍ഡിന് തെരഞ്ഞെടുത്തിട്ടുള്ളത്.

റവന്യൂ ഇന്റലിജന്‍സിന്റെ വളരെ പ്രശസ്തമായ പല കേസുകളിലും അന്വേഷണം നടത്തിയിട്ടുള്ള ശ്രീ. രാമചന്ദ്രന്‍ എക്സൈസ് ലോ ടൈംസ് (ELT)പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കോടാലി, മുരിക്കിങ്ങല്‍ സ്വദേശിയായ ശ്രീ. രാമചന്ദ്രന്‍ കോടാലി ഗവ: ലോവര്‍ പ്രൈമറി സ്‌കൂള്‍, മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തൃശൂര്‍ കേരളവര്‍മ , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പരേതരായ മാട്ടിയില്‍ ഇണ്ണീരിയുടെയും അമ്മിണിയുടെയും മകനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!