Breaking News

ബാലന്‍ ചേട്ടനും കുടുംബത്തിനും വേണം നിങ്ങളുടെ സഹായം…

ഇത് കൊടകര മനക്കുളങ്ങര കരുവാന്‍ വീടില്‍ ബാലന്‍ ചേട്ടന്റെ വീടും കുടുംബവും…. വയ്യാത്ത അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ നെടും തൂണാണ് ബാലന്‍ ചേട്ടന്‍. വെല്‍ഡിങ് ജോലിക്ക് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. അങ്ങനെ കഴിയുമ്പോളാണ് ഇടിത്തീ പോലെ ബാലന്‍ ചേട്ടനെ ക്യാന്‍സര്‍ രോഗം പിടികൂടിയത്.

കഴിഞ്ഞ രണ്ടുമാസമായി തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. അവിടത്തെ ചികിത്സാ ചിലവും മറ്റുചിലവുകളും ഈ ചെറിയ കൊടുംബത്തിനു താങ്ങാന്‍ പറ്റുന്നതിലുമപ്പുറമായിക്കുന്നു. ഒരു ഓപ്പറേഷനും കീമയും കഴിഞ്ഞതോടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടായിത്തുടങ്ങി..

തുടര്‍ചികിത്സക്കായി പാടുപെടുകയാണ് ബാലന്‍ ചേട്ടന്റെ കുടുംബം… ഇനി ഒരു മാസം ഒന്നിടവിട്ട് റേഡിയേഷന്‍ ചെയ്യേണ്ടതായിവരുന്നതിനാല്‍ തിരുവനന്തപുരതേക്ക് പോകാനും അതിനുള്ള ചിലവിനായി നെട്ടോട്ടം ഓടുകയാണ് ഈ കൊച്ചു കുടുംബം… ദയവായി ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോടൊപ്പം താഴെ കാണുന്ന ബാലന്‍ ചേട്ടന്റെ കൊടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടിലേക്കു തങ്ങളാല്‍ ആവുന്ന ഒരു തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു..

ഞാന്‍ ഇന്നലെ പോയി ബാലന്‍ ചേട്ടനെ കണ്ടിരുന്നു… സാമ്പത്തിക പരാധീനതകൊണ്ട് മാനസികമായി തകര്‍ന്നിരിക്കുകയാണ് ആ കുടുംബം. രോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ മുന്നില്‍ ഒരു പുതിയ ജീവിതം സ്വപ്നം കാണുകയാണ് ബാലന്‍ ചേട്ടനും കുടുംബവും. നിങ്ങളുടെ ഒരു കൈ സഹായം ഒരു പക്ഷെ അവര്‍ക്ക് വെളിച്ചമേകിയേക്കാം… മനസ്സറിഞ്ഞു സഹായിക്കണമെന്ന് ഞാന്‍ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു…

ബാലന്‍ ചേട്ടന്റെ ഫോണ്‍ നമ്പര്‍ : +91-8593858159
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊടകര ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍ :37268195354
IFSC Code :SBIN0015040.

കൊടകര വിശേഷങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ … കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ… www.nammudekodakara.com

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!