
കൊടകര : കനകമല കെ.സി.വൈ.എം. യുവജനങ്ങള്‍ പൊതുജനങ്ങള്‍ക്കായുള്ള ബസ് സ്റ്റോപ്പ് പുതുക്കി പണിതു. ഇരിങ്ങാലക്കുട എം.പി. ഇന്നസെന്റ്, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട്, ഫാ. ജോസഫ് കണ്ണനായ്ക്കല്‍, ഫാ. സെബേദാസ് പൊറത്തൂര്‍, എമില്‍ ഡേവീസ്, സെജോ പുനത്തില്‍, ഫ്രഡി പന്തല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു.