കനകമല : ഇരിങ്ങാലക്കുട രൂപതയിലെ യുവജനസംഘടനയായ സി.എല്‍.സി യുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വരുന്ന സി.എല്‍.സി. യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കനകമല തീര്‍ത്ഥാടനം 2018 നടത്തി. സി.എല്‍.സി. ഡയറക്ടര്‍ ഫാ. ഡെയ്സന്‍ കവലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച് നോബുകാല സന്ദേശം നല്കി.
കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും വഴിയിലൂടെ ഓരോ ദൈവമക്കളും വളര്‍ന്ന് സഭക്കും, സമൂഹത്തിനും നന്മകള് ചെയ്യുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കണം എന്ന് അച്ഛന് പ്രബോധനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തി. ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ്സി മരിയ, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട്, ഫാ. ജോസഫ് കണ്ണനായ്ക്കല്‍, ഫാ. സെബേദാസ് പൊറത്തൂര്‍, ബിനു ഡേവീസ്, ജയന് അമ്പാടന്‍, ജോജോ ജോസ്, നിഖില്‍ കെ, അബീദ് വിന്‍സ് എന്നിവര്‍ സംസാരിച്ചു.