കൊടകര: മറ്റത്തൂര്‍ പഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആറര ലക്ഷം രൂപ വകയിരുത്തി ക്ഷീര കര്‍ഷകരുടെ പശുക്കുട്ടികള്‍ക്ക് തീറ്റ വിതരണം ചെയ്യുന്ന ത്തിന്റെ പഞ്ചായത്ത്തല ഉല്‍ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് പി.എസ്.പ്രശാന്ത് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് അംഗം ശ്രീധരന് കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.വെറ്റിനറി ഡോക്ടര്‍ ജയന് ജോസഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡോ:എല്‍ദോ,ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.