Breaking News

കനകമല കൊക്കര്‍ണി പാടശേഖരം കൊയ്ത്ത് പാട്ടിന്റെ ലഹരിയില്‍.

കനകമല : കനകമല കൊക്കര്‍ണി പാടശേഖരം കൊയ്ത്ത് പാട്ടിന്റെ ലഹരിയില്‍. ഇരുപത് വര്‍ഷങ്ങള്‍ തരിശായി കിടന്ന കനകമല കൊക്കര്‍ണി പാടത്ത് പൊന്‍കതിര്‍ വിളയിച്ച് കൊക്കര്‍ണി കര്‍ഷകക്കൂട്ടം മാതൃകയായി. വിളവെടുപ്പ് ഉത്സവം കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ആ ന്റോ ജി.ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊടകരഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി അദ്ധ്യക്ഷനായ യോഗത്തില്‍ പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ മുഖ്യത്ഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്റ്റിന്‍ വെളിയര്‍, കൊടകര കൃഷിഭവന്‍ ഒഫീസര്‍ ഹിമ കര്‍ഷക കൂട്ടം പ്രസിഡന്റ് ജോസ് കല്ലാടന്‍ , ആന്റു കുയിലക്കാന്‍, ജോണി കെ.ഒ. ജോസ് പുത്തന്‍ച്ചിറക്കാരന്‍, ഡേവീസ് കെ.ഒ. ജസ്റ്റിന്‍ കയിലാടല്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിച്ച പാടത്ത് ജ്യോതി വട മട്ട വിത്താണ് ഉപയോഗിച്ചത്

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!