അവിട്ടപ്പിള്ളി : മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍ ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ജി. പ്രമീള, സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി, മിമിക്രി താരം ദേവരാജ് കൊടകര, പഞ്ചായത്തംഗങ്ങളായ സി.കെ. ഗോപിനാഥ്, ഷീല തിലകന്‍, ഷീല വിപിനചന്ദ്രന്‍, പൗലോസ് മാസ്റ്റര്‍, ഒ.ആര്‍. നാരായണന്‍കുട്ടി, ജിബി ശ്രീജിത്ത്, അന്ന പി.എം, ശ്രേയ, സുധീഷ് എം.വി. എന്നിവരും സംസാരിച്ചു.