
പേരാമ്പ്ര: സോഷ്യലിസ്റ്റ് വനിതാ കൂട്ടായ്മയുടെ കാര്‍ഷിക സമൃദ്ധി വിളവെടുപ്പ് നടത്തി. പേരാമ്പ്രയിലായിരുന്നു വിളവെടുപ്പ് മഹോത്സവം. ജനതാദള്‍ (യു) ജില്ലാ പ്രസിഡണ്ട് യൂജിന്‍മോറേലി ഉദ്ഘാടനം ചെയ്തു.വനിത കര്‍ഷക കാവൃപ്രദീപിനെ ആദരിച്ചു.വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്‍ അധ്യക്ഷയായി.
ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് കെ.തോമസ്, കര്‍ഷകജനതജില്ലാ പ്രസിഡന്റ് എസ്.ജെ.വാഴപ്പിള്ളി, വാക്സ് റിന്‍ പെരേപ്പാടന്‍, എ.എല്‍. കൊച്ചപ്പന്‍, കാവ്യപ്രദീപ്, കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.