കൊടകര: നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ യുവാവിനെ കമ്മ്യൂണിറ്റിഹാളിനുസമീപത്തെ വാടകവീട്ടില്‍നിന്നും കഞ്ചാവും ചാരായവുമായി പോലീസ് പിടികൂടി. ചെമ്പുച്ചിറ നടുപറമ്പില്‍ കിട്ടപ്പന്‍ എന്ന പ്രശാന്ത്(37) ആണ് പിടിയിലായത്.
വാടക വീട്ടില്‍ കഞ്ചാവും ചാരായവും വില്‍പ്പന നടത്തുന്നുണ്ടെന്ന് കൊടകര സി.ഐ കെ.സുമേഷിന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റേയ്ഡിലാണ് ഇയാളെ പിടികൂടിയത്.ജില്ലയിലെ വിവിധസ്റ്റേഷനുകളിലായി 30 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കോടാലി ബിവറേജിനുമുമ്പില്‍വച്ചുണ്ടായ കുത്തുകേസില്‍ പ്രതിയായ ഇയ#ാള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ജയിലില്‍നിന്നിറങ്ങി കൊടകരയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇയാളില്‍ നിന്നും 92 ഗ്രാം കഞ്ചാവും 450 എം.എല്‍ ചാരായവും പിടിച്ചെടുത്തു.
സി.ഐ.കെ.സുമേഷ്, എസ്.ഐ.എം.സി.ഗോപി.എ.എസ്.ഐ രാധാകൃഷ്ണന്‍,സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്വേഗസ്ഥന്‍ സനീഷ്ബാബു,പോലീസുകാരായ റെഡിമോന്‍, സുരേഷ്ബാബു, ജിബിബാലന്‍,ദീപേഷ് എന്നിവര്‍ റേയ്ഡില്‍ പങ്കെടുത്തു.