Breaking News

ബസ്സില്‍ നിന്നിറങ്ങിയയാള്‍ ബസ്സ് തലയില്‍കയറി മരിച്ചു

കൊടകര : കിഴക്കേകോടാലിയില്‍ ബസ്സില്‍നിന്നിറങ്ങിയ ആള്‍ അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു.കോടാലി മുരിക്കുങ്ങല്‍ ഊമന്‍കുളം ശങ്കരന്‍ മകന്‍ ബിനു(37)ആണ് മരിച്ചത്. കോടാലിയിലെ സ്വകാര്യസ്ഥാപനത്തിലെ പോളിഷിംഗ് തൊഴിലാളിയായിരുന്നു.

അപകടം നടന്നിടത്ത് കൂടുതല്‍ ആളുകള്‍ കൂടിനിന്നെങ്കിലും മറ്റത്തൂര്‍ പഞ്ചായത്തംഗം എ.കെ.പുഷ്പാകരനും കടമ്പോട് സ്വദേശിയായ പ്രദീപ് എന്ന യുവാവും ചേര്‍ന്ന് ഓട്ടോറിക്ഷയിലാണ് ആദ്യം കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലിക്കേത്തിച്ചെങ്കിലും മരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!