Breaking News

ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവുത്സവം.

കൊടകര: തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെതിരുവുത്സവം ഇന്നാരംഭിക്കും. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.ഡോക്ടര്‍ ടി.എസ്.വിജയന്റെ കാര്‍മ്മികത്വത്തില്‍ ആചാര്യ വരണത്തോടെ ആരംഭിക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 24 ശനിയാഴ്ച ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 20ന് രാവിലെ 9 മണിക്ക് പ്രദക്ഷിണ വഴി സമര്‍പ്പണവും തുടര്‍ന്ന് വിഷ്ണു സഹസ്രനാമ സമൂഹ മന്ത്രാര്‍ച്ചനയും ദ്രവ്യ കലശാഭിഷേകവും നടക്കും.ഉത്സവത്തോടനുബന്ധിച്ച് ഓരോ ദിവസവും വൈകീട്ട് ബ്രാഹ്മണിപാട്ട്, നാടന്‍പാട്ടുംകലാരൂപങ്ങളും, ഓട്ടന്‍തുള്ളല്‍, പൊങ്കാല, സര്‍പ്പബലി, സമ്പൂര്‍ണ്ണ നാരായണീയ പാരായണം,ഗരുഡപുരാണ പാരായണം,തുടങ്ങിയ പരിപാടികളുണ്ടാവും.എല്ലാ ദിവസവും മൂന്നു നേരവും അന്നദാനവും നടക്കും.ക്ഷേത്രം ഭാരവാഹികളായ എന്‍.പി.ശിവന്‍, കെ.ഐ.പുരുഷോത്തമന്‍, പി.എസ്.ജയകുമാര്‍, കെ.ആര്‍.നാരായണന്‍, വി.എ.ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!