Breaking News

വയോജനങ്ങള്‍ക്കായി ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

മറ്റത്തൂര്‍ : ആരോഗ്യ വകുപ്പിന്റേയും മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് വയോജനക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. മറ്റത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ സരള പരിപാടി ഉല്‍ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രി ഡയറ്റിഷന്‍ സംഗീത,മറ്റത്തൂര്‍ സി.എച്ച്.സി.ഫിസിയോതെറാപ്പിസ്റ്റ് സുജയ്,പി.ആര്‍.ഒ. ഷാരിന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്മിത,സിസ്റ്റര്‍ രജനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആരോഗ്യ ജീവിതത്തിന് ഭക്ഷണ ക്രമീകരണം, വ്യായാമശീലം,ശുചിത്വ പരിപാലനം എന്നീ വിഷയങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്.വയോജനക്ലബ്ബ് പ്രസിഡണ്ട് രാമകൃഷ്ണന്‍ പുല്ലരിക്കല്‍ സ്വാഗതവും മണിടീച്ചര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!