Breaking News

മഴവെള്ളത്തെ ശല്യമായി കാണുന്ന കാഴ്ചപ്പാട് കേരളീയര്‍ ഉപേക്ഷിക്കണം :ജലവിഭവമന്ത്രി മാത്യു ടി.തോമസ്

കൊടകര ഗ്രാമപഞ്ചായത്തില്‍ ജലസംരക്ഷണത്തിനായി നടപ്പാക്കുന്ന നൂറു കുളം നിര്‍മ്മിക്കല്‍ പദ്ധതി മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു
കൊടകര ഗ്രാമപഞ്ചായത്തില്‍ ജലസംരക്ഷണത്തിനായി നടപ്പാക്കുന്ന നൂറു കുളം നിര്‍മ്മിക്കല്‍ പദ്ധതി മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര: മഴവെള്ളത്തെ ശല്യമായി കാണുന്ന കാഴ്ചപ്പാട് കേരളീയര്‍ ഉപേക്ഷിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.കൊടകര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന നൂറുകുളം നിര്‍മ്മിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴവെള്ളത്തെ ശല്യമായി കണ്ട് ഒഴുക്കികളയുകയാണ് കേരളീയര്‍. മഴക്കുഴികളും കുളങ്ങളും നിര്‍മ്മിച്ചുകൊണ്ട് മഴവെള്ളം ഭൂമിയില്‍ താഴാന്‍ സൗകര്യമൊരുക്കണം. മഴവെള്ളം പാഴാക്കി കളയുന്നതില്‍ ഒന്നാം സ്ഥാനത്താണ് മലയാളികള്‍.

പരമാവധി ഭൂമിയിലേക്ക് മഴ വെള്ളം താഴ്ത്തിയാലേ ഭൂജലവിതാനം ഉയര്‍ത്താനാകൂ. മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളവും ഇങ്ങനെ സംഭരിക്കണം. നദികളും ജലസ്രോതസുകളും മലിനീകരിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറങ്ങി കഴിഞ്ഞു.അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് നിയമമാകും.

ജലം മനുഷ്യനുമാത്രമല്ല സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവും നമുക്കുണ്ടാകണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ജലസംരക്ഷണത്തിന്‍രെ പ്രാധാന്യ.ം ഉള്‍ക്കൊണ്ട് നൂറുകുളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയ കൊടകര ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ ബി.ഡി.ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്തില്‍ നൂറുശതമാനം നികുതിപിരിച്ചെടുത്ത വാര്‍ഡ്മെംബര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ ജോയ് നെല്ലിശേരിക്ക് മന്ത്രി സമ്മാനിച്ചു.

തൊഴിലുറപ്പു പദ്ധതിയില്‍ നൂറുതൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ആദരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, വൈസ് പ്രസിഡന്റ് കെ.എസ്.സുധ, കൊടകര ബി.ഡി.ഒ. സൂസമ്മ ഐസക്, ബ്ലോക്ക് പഞ്ചായത്തംഗം വി.വി.ജസ്റ്റിന്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ വിലാസിനി ശശി, ഇ.എല്‍.പാപ്പച്ചന്‍, മിനിദാസന്‍, കെ.എ.തോമസ്, പഞ്ചായത്ത് സെക്രട്ടറി ജി.സബിത, എ.സി.വേലായുധന്‍, കെ.സി.ജെയിംസ്, ഷോജന്‍ ഡി.വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!