Breaking News

മറ്റത്തൂരില്‍ ഒരുങ്ങുന്നു പന്ത്രണ്ട് ലക്ഷം ഉത്പാദന ശേഷിയുള്ള ഔഷധസസ്യനഴ്സറി.

 

മറ്റത്തൂരില്‍ ആരംഭിച്ച ഔഷധ സസ്യ നഴ്സറി

മറ്റത്തൂര്‍: ദേശീയ ഔഷധ സസ്യ ബോര്‍ഡിന്റെ റീജണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര് ആയ കേരള ഫോറസ്ററ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ഗുണമേന്മയുള്ള ഔഷധസസ്യങ്ങള്‍ ഉത്പാദിപ്പിച്ചു കേരളത്തിലും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും ആവശ്യമായ വിവിധ തരം ഔഷധസസ്യങ്ങള്‍ വിതരണം നടത്തുന്നതിനായി മറ്റത്തൂരില്‍ പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷം ഔഷധസസ്യങ്ങള്‍ ഉത്പാദന ശേഷിയുള്ള ഔഷധസസ്യ നഴ്സറി ആരംഭിക്കുന്നു.

ഔഷധസസ്യ കൃഷിയില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് നഴ്സറി നിര്‍മാണവും തൈ ഉത്പാദനവും നടത്തുക, ഇതിനായി കേരള ഫോറസ്ററ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായം നല്‍കും. ആദ്യ ഘട്ടത്തില്‍ കുറുന്തോട്ടി, ഒരില, മൂവില, കച്ചോലം, അടപതിയന്‍, ഇരുവേലി, കൂവളം, അശോകം തുടങ്ങിയ ഔഷധസസ്യങ്ങളാണ് ഉത്പാദിപ്പിക്കുക. ഇതില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് കുറുന്തോട്ടി തൈ ഉത്പാദിപ്പിക്കുന്നത്.

സിഡ അല്‍നിഫോളിയ ഇനത്തില്‍ പെട്ട കുറുന്തോട്ടിയാണ് ഉത്പാദിപ്പിക്കുന്നത്. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ ലഭ്യതക്കുറവ്. ഇതിനെ മറികടക്കുന്നതിനാണ് ദേശീയ, സംസ്ഥാന ഔഷധസസ്യ ബോര്‍ഡുകള്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

2018 ജൂണ്‍- ജൂലൈ മാസത്തോടെ നാല് ലക്ഷം കുറുന്തോട്ടി തൈകള്‍ ഇവിടെ ഉല്പാദിപ്പിക്കുമെന്ന് സംഘം സെക്രട്ടറി കെ. പി പ്രശാന്ത് പറഞ്ഞു. 2018 മെയ്യ് ആദ്യം നഴ്സറിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് എ.കെ സുകുമാരന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!