Breaking News

മറ്റത്തൂര്‍ക്കുന്ന് സുപ്രഭ വായനശാലയുടെ നേതൃത്വത്തില്‍ ”വരപ്രതിഷേധം” നടത്തി

കൊടകര : മറ്റത്തൂര്‍ക്കുന്ന് സുപ്രഭ വായനശാലയുടെ നേതൃത്വത്തില്‍ കഠ്‌വ ബാലികയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ‘കാശ്മീര്‍ ജനതയോടൊപ്പം’ എന്ന നിശ്ചയദാര്‍ഢ്യം ഉയര്‍ത്തിപ്പിടിച്ച് ”വരപ്രതിഷേധം” നടത്തി. കവിയും ചിത്രകാരനുമായ കൃഷ്ണന്‍ സൗപര്‍ണിക കാന്‍വാസില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വായനശാല ബാലവേദി അംഗങ്ങള്‍ വരച്ച ചിത്രപ്രദര്‍ശനവും നടത്തി. വായനശാല യുവജനവേദി സെക്രട്ടറി പി.ആര്‍. ധിഷണ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കീം, പി.ആര്‍. കണ്ണന്‍, അശ്വിന്‍ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!