Breaking News

തെങ്ങ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു

കൊടകര: മുറ്റത്തുനിന്നിരുന്ന തെങ്ങ് ഒടിഞ്ഞു തലയില്‍് വീണ് യുവതിയായ വീട്ടമ്മ മരിച്ചു.മറ്റത്തൂര്‍കുന്ന് കാവനാട് മേലേത്ത് പറമ്പില്‍ ജയന്റെ ഭാര്യ രാധ(43)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

വീട്ടുമുറ്റത്തുനില്‍ക്കുകയായിരുന്ന രാധയുടെ തലയിലേക്ക് സമീപത്തെ തെങ്ങ് ഒടിഞ്ഞ്ുവീഴുകയിരുന്നു. ഓടിട്ടവീടിന്റെ മേല്‍ക്കുരയില്‍ പതിച്ചശേഷമാണ് തെങ്ങ് ഇവരുടെ ദേഹത്തേക്ക് വീണത്. ഉടന്‍ കൊടകരയിലെ ശാന്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. സംസ്‌കാരം ഞായറാഴ്ച നന്തിപുലത്തുള്ള തറവാട്ടു വീട്ടില്‍ നടക്കും. കൊടകര പോലിസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: വിഷ്ണു, ഗ്രീഷ്മ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!