മറ്റത്തൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കര്‍ തരിശുഭൂമിറ്റില് രക്തശാലി എന്ന വിത്ത് വിതച്ച ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം DCC പ്രസിഡന്റ് ടി.എന്‍.പ്രതാപന് നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അദ്യക്ഷത വഹിച്ചു.
കൃഷിക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, സഹായവും ചെയ്തു തന്ന ശിവരാമന് പോതിയിലിനെ ആദരിച്ചു. പൊലിയേടത്ത് രഘുനന്ദനനാണ് കൃഷിക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയത്.DCC സെക്രട്ടറി എം.ജി കുമാര്‍, ബ്ലോക്ക് സെക്രട്ടറി രഞ്ജിത് കൈപ്പിള്ളി, മണ്ഡലം പ്രസിഡന്റ് കെ.ആര് ഔസേപ്പ്, ടി.എം ചന്ദ്രന്, എ കെ പുഷ്പാകരന്‍, നൈജോ ആന്റോ,ഷാഫി കല്ലൂപറമ്പില്‍, എ.എം.ബിജു, ബെന്നി തൊണ്ടുങ്ങല്‍, നൗഷാദ് കല്ലൂപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. സുമീഷ് കോടാലി, സിജില്‍ ചന്ദ്രന്, വി.സി വിനു, ലിനോ.മൈക്കിള്‍, ആഷിക് ഹംസ, വിഷ്ണു ചെമ്പുചിറ, ജിവിന് കീറ്റിക്കല്‍, വിശാല്‍ കി. കോടാലി എന്നിവര്‍ നേതൃത്വം നല്കി.