Breaking News

മൂന്ന് പഞ്ചായത്തുകളിലെ നെല്‍കൃഷിക്കും കുടിവെള്ളത്തിനും ഉപകാരപ്പെടുന്ന കുഴിക്കാണി തോട് സി.പി.എം. പ്രവര്‍ത്തകര്‍ വൃത്തിയാക്കി

കൊടകര : മൂന്ന് പഞ്ചായത്തുകളിലെ നെല്‍കൃഷിക്കും കുടിവെള്ളത്തിനും ഉപകാരപ്പെടുന്ന കുഴിക്കാണി തോട് സി.പി.എം. പ്രവര്‍ത്തകര്‍ വൃത്തിയാക്കി. മറ്റത്തൂര്‍, കൊടകര ,പറപ്പൂക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് തോട്. മൂന്ന് കിലോമീറ്ററാണ് ഒറ്റദിവസത്തെ ശ്രമദാനത്തിലൂടെ വൃത്തിയാക്കിയത്.

മന്ത്രി സി. രവീന്ദ്രനാഥ് മണ്ണ്-ജല സംരക്ഷണ പ്രവൃത്തികള്‍ കാണാന്‍ കുഴിക്കാണി തോട്ടില്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശമായി. വര്‍ഷങ്ങളായി കുറ്റിക്കാടും പായലും മാലിന്യവും നിറഞ്ഞുകിടക്കുന്ന തോടിന്റെ ഭാഗമാണ് ആയിരത്തഞ്ഞൂറോളം പുരുഷ-വനിതാ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ നന്നാക്കിയത്.

സി.പി.എം. കൊടകര ഏരിയാ കമ്മിറ്റിക്കു കീഴിലെ 13 ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു തോട് വൃത്തിയാക്കല്‍. കുഴിക്കാണി തോടിന്റെ അഴകം മുതല്‍ തിരുത്തൂര്‍ വരെയുള്ള ഭാഗമാണ് വെള്ളം ഒഴുക്കിവിടാവുന്ന വിധത്തിലാക്കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശിവരാമന്‍ അധ്യക്ഷനായി. കെ.കെ. രാമചന്ദ്രന്‍ ടി.എ. രാമകൃഷ്ണന്‍ പി.ആര്‍. പ്രസാദന്‍ പി.ജി. വാസുദേവന്‍ നായര്‍ കെ.ജെ. ഡിക്‌സന്‍ എം.ആര്‍. രഞ്ജിത്ത് പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!