Breaking News

വിജയം സമ്മാനിച്ച അധ്യാപകര്‍ക്ക് കുന്നിവാകയില്‍തീര്‍ത്ത കുതിരശില്‍പ്പങ്ങളുമായി വിദ്യാര്‍ഥി

കൊടകര : നാടെങ്ങും ഉന്നവതവിജയംനേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുമ്പോള്‍ വിജയംനേടിത്തന്ന ഗുരുക്കന്‍മാര്‍ക്ക് കരവിരുതിന്റെ ശില്‍പ്പോപഹാരവുമായി വിദ്യാര്‍ഥി. കൊടകര കനകമല ആണത്ത് വീട്ടില്‍ പങ്കജാക്ഷേേന്റയും ലതയുടേയും മകനും കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ കഴിഞ്ഞവര്‍ഷത്തെ പത്താംതരം വിദ്യാര്‍ഥിയുമായിരുന്ന പാര്‍ഥിവാണ് വിദ്യാലയയത്തിലെ പ്രവേശനോത്സവവേദിയില്‍ വേറിട്ട മാതൃകയായത്.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതിന് വിദ്യാലയം തന്നെ ആദരിച്ചപ്പോള്‍ അതിന് തന്നെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്ക് കുന്നിവാകയില്‍ കൊത്തിയ – കൊത്തിയ കുതിരയും സിഹവുമൊക്ക ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തത്.
പഠനകാര്യത്തില്‍ ഏറെ മുമ്പിലായിരുന്ന പാര്‍ഥിവ് മരത്തില്‍ കൊത്തുപണിയില്‍ അനവധിതവണ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേുടകയുമുണ്ടായിട്ടുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷക്ക് മാസങ്ങള്‍ക്കുമുമ്പേ കൊത്തുപണിയോട് അകല്‍ച്ചപാലിച്ച് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മനസ്സില്‍ കൊത്തിയിടുകയായിരുന്നു. പരീക്ഷപേപ്പറിലുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മനസ്സില്‍ കൊത്തിവച്ചത് ഉത്തരകടലാസ്സിലേക്കുപകര്‍ത്തിയപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് പാര്‍ഥിവ് എല്ലാവിഷയങ്ങളിലും ഫുള്‍ എപ്ലസ് നേടുകയായിരുന്നു.

അറിവിന്റെ അക്ഷരമുറ്റത്ത് ആദ്യപ്രവേശനദിനത്തില്‍ പാര്‍ത്ഥിവ് എത്തിയത് ഒറ്റക്കായിരുന്നില്ല, വേനലവധിക്കാലത്ത് രാവും പകലും ഏറെ പണിപ്പെട്ട്, സന്തോഷത്തോടെ കൊത്തിയെടുത്ത കുന്നിവാകശില്‍പ്പങ്ങളുമായിട്ടായിരുന്നു. തന്നെ അനുമോദിച്ച തന്റെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് പ്രവേശനോത്സവവേദിയില്‍ ഈ അനുപമസ്‌നേഹോപഹാരം സമ്മാനിച്ചപ്പോള്‍ അത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേറിട്ട അനുഭവമായി……

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!